03 September, 2026 02:17:22 PM


വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണം: വിവാദ പരാമര്‍ശവുമായി വൈദികന്‍



തിരുവനന്തപുരം: യുവാക്കളെ എച്ച്‌ഐവി ടെസ്റ്റ് നടത്തി മാത്രം വിവാഹം കഴിപ്പിക്കണം എന്ന വിവാദ പരാമര്‍ശവുമായി മാര്‍ത്തോമ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസ്.  ഓഗസ്റ്റ് 30-ന് തിരുവനന്തപുരത്ത് നടന്ന മാർത്തോമാ സഭാ കുടുംബസംഗമത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. വിവാഹച്ചടങ്ങിൽ വാഴ്ത്താൻ കൊണ്ടുവരുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നും, ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. എച്ച്.ഐ.വി പരിശോധന പരാമർശിച്ചായിരുന്നു വൈദികന്റെ പ്രസംഗം.

കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. മാര്‍ത്തോമ്മാ സഭയില്‍ വിവാഹങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ടെസ്റ്റ് നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും കെ തോമസ് പറഞ്ഞു.  എന്നാൽ, ഈ പ്രസ്താവനകൾ സഭയിലെ യുവാക്കളെയും യുവതികളെയും അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K