31 August, 2026 09:11:36 AM


ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; താനൂർ സ്വദേശി അറസ്റ്റിൽ



പരപ്പനങ്ങാടി: മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ എടക്കടപ്പുറം സ്വദേശിയും കുഞ്ഞാലകത്ത് വീട്ടുപേരുകാരനുമായ ഫിറോസ് കെ. (39) എന്നയാളെയാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

2026 ഓഗസ്റ്റ് 29-ന് രാത്രി കോഴിക്കോട്-തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ യുവതിയോട് പ്രതി മോശമായി പെരുമാറുകയും, ശരീരത്തിൽ ഉരസുകയും, വസ്ത്രം അഴിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 541/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പോലീസ് പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308