30 August, 2026 01:28:48 PM
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പാ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. കുത്തേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






