26 August, 2026 03:28:56 PM


ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; രണ്ട് സുഹൃത്തുക്കള്‍ പിടിയില്‍



കോഴിക്കോട്: പെരുമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമബംഗാൾ സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ സന്ദീപിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപിന്‍റെ സുഹൃത്തുക്കളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928