17 August, 2026 11:58:14 AM
സുഹൃത്തിനെ കണ്ട് കൈ കാണിച്ചു, ബൈക്ക് തെന്നി ടിപ്പറിനടിയിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട്: പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ കല്ലറ സ്വദേശി അരുൺ (34) മരിച്ചു. ഇന്ന് രാവിലെ 6.45-ഓടെ തേമ്പാമൂട് ചുള്ളാളം പള്ളിക്ക് സമീപമാണ് അപകടം നടന്നത്. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു അരുൺ.
തേമ്പാടുനിന്നും ക്വാറിയിലേക്ക് ജോലിക്ക് പോയ അരുണും ക്വാറിയിൽ നിന്നും പാറ കയറ്റി തേമ്പാമൂട് ഭാഗത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തിൽപെട്ടത്. ചുള്ളാളത്ത് വച്ച് ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു ആ സമയം ബൈക്ക് തെന്നി ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിന്റെ പിൻഭാഗം തലയിലൂടെ കയറി ഇറങ്ങി. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ട്.







