10 August, 2026 07:12:36 PM
നീറ്റ് പരീക്ഷ റദ്ദാക്കിയ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ മരിച്ച നിലയില്‍

കാസർഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയ മനോവിഷമത്തില്‍ ജീവനൊടുക്കിയ കാസർഗോഡ് സ്വദേശി ഐജ മഹേഷിൻ്റെ സഹോദരൻ തച്ചങ്ങാട് മുക്കൂട് സ്വദേശി അർജുൻ മഹേഷിനെ (24) മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഷാർജയിൽ ജോലി ചെയ്തിരുന്ന അർജുൻ ഇന്നലെ മംഗലാപുരത്ത് വിമാനം ഇറങ്ങിയ ശേഷം ലോഡ്ജ് മുറിയെടുക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ജുന്‍ മഹേഷിന്റെ സഹോദരി ഐജ ആര്‍. മഹേഷിനെ ജൂണ്‍ രണ്ടിന് പാലായിലെ ഒരു ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാര്‍ഥിയാണ് ഐജ. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു നീറ്റ് പരീക്ഷാ പരിശീലനത്തിന് ഐജ അഡ്മിഷനെടുത്തത്. നന്നായി പരീക്ഷ എഴുതിയിരുന്ന ആത്മവിശ്വാസത്തിലായിരുന്ന ഐജ പരീക്ഷ റദ്ദാക്കിയതോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു.






