10 August, 2026 10:23:31 AM
സിനിമാ ചർച്ചയ്ക്ക് വിളിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

മുംബൈ: 33കാരിയായ നടിയെ ബലാത്സംഗം ചെയ്ത കേസിൽ 73 വയസ്സുള്ള സിനിമാ സംവിധായകനായ ഷക്കീൽ നൂറാനി അറസ്റ്റിലായി. വരാനിരിക്കുന്ന ഒരു സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്നും പറഞ്ഞ് സംവിധായകൻ നടിയെ മുംബൈയിലെ മാൽവാനിയിലുള്ള തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. പൊലീസിൽ നൽകിയ പരാതിയിൽ, സംവിധായകൻ തനിക്ക് ബലം പ്രയോഗിച്ച് മയക്കുമരുന്ന് നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നുണ്ട്. അറസ്റ്റ് ചെയ്ത ശേഷം ഷക്കീൽ നൂറാനിയെ ബോറിവാലി ഹോളിഡേ കോടതിയിൽ ഹാജരാക്കി. ഓഗസ്റ്റ് 12 വരെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ബഡേ ദിൽവാല (1999), ജോരു കാ ഗുലാം (2000) തുടങ്ങിയ ജനപ്രിയ സിനിമകൾക്കായി രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ച ഷക്കീൽ നൂറാനി ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന മുഖമാണ്





