02 August, 2026 08:05:57 PM


പൊള്ളാച്ചിയില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു; അഞ്ച് മരണം



കോയമ്പത്തൂര്‍: പൊള്ളാച്ചി-പഴനി ദേശീയപാതയില്‍ വാഹനാപകടം. ഞായറാഴ്ച നല്ലമ്പള്ളി ജംങ്ഷന് സമീപം നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

കോയമ്പത്തൂര്‍ ജില്ലയിലെ മധുക്കരൈയ്ക്ക് സമീപമുള്ള ഗുരുബംപാളയത്തെ ഒരു കുടുംബത്തിലെ കനകരാജ്, ഭാര്യ നര്‍മദ, പെണ്‍മക്കളായ ആരതി, പുരാനി എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചു. റോഡിന്റെ വശത്തായി വളര്‍ത്തിയ ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ പിന്‍വശത്താണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300