22 July, 2026 07:19:08 PM


ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന് രണ്ട് കേസുകളില്‍ ജാമ്യം



തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ജാമ്യം അനുവദിച്ചത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. കാപ്പയുള്ളതിനാൽ ​സു​ഗതന് ജയിൽ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സു​ഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932