11 July, 2026 06:51:53 PM
കൊച്ചിയില്‍ എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍. തലയോലപ്പറമ്പ് സ്വദേശിയായ വിശാല്‍ സോമനെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന എളംകുളത്തെ ലോഡ്ജ് മുറിയില്‍ നിന്ന് 5.6 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
കഴിഞ്ഞദിവസം ലഹരിയുമായി പിടിയിലായ ജിം ട്രെയിനറായ കെവിന്‍, സാദിഖ് എന്നിവരുമായി ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് പിന്നിലുള്ള ലഹരി ശൃംഖലയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.







