04 July, 2026 09:51:01 AM


അടിമാലിയില്‍ മദ്യ ലഹരിയില്‍ യുവാവിന്‍റെ അസഭ്യവര്‍ഷം, പെപ്പർ സ്‌പ്രേ അടിച്ച് പൊലീസ്



ഇടുക്കി: മദ്യ ലഹരിയിൽ അസഭ്യവർഷം. യുവാവിന് നേരെ ട്രാഫിക് പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇടുക്കി അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് ആദ്യം ബാറിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കി. പിന്നീട് ബസ്റ്റാൻഡിൽ വിദ്യാർത്ഥികളെയും പൊലീസിനെയും അസഭ്യം പറഞ്ഞു.

വാഹനത്തിന് സമീപമെത്തി അസഭ്യം പറഞ്ഞപ്പോൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു.ഇന്നലെയാണ് സംഭവം നടന്നത്. ആദ്യം യുവാവ് ബാറിൽ പോയി മദ്യപിക്കുകയും അവിടെ ബഹളം ഉണ്ടാക്കുകയും ചെയ്‌തു. പിന്നീട് പുറത്തിറങ്ങി അടിമാലി ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കരോടും വിദ്യാർഥികളോടും അസഭ്യവർഷം നടത്തി.

തുടർന്ന് ട്രാഫിക് പൊലീസ് എത്തിയപ്പോൾ അവർക്ക് നേരെയും യുവാവ് അസഭ്യവർഷം നടത്തി. കൈകൊണ്ടുള്ള ആംഗ്യങ്ങൾ പൊലീസിന് നേരെ കാണിച്ചു. പൊലീസിന്റെ അടുത്തേക്ക് ഇയാൾ എത്തിയപ്പോഴാണ് പേപ്പർ സ്പ്രേ പ്രയോഗം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933