01 July, 2026 09:59:16 PM


പുനലൂരിൽ കുടുംബവഴക്കിനിടെ ഭാര്യാ മാതാവിനെ മർദിച്ച് കൊലപ്പെടുത്തി



കൊല്ലം പുനലൂരിൽ മരുമകന്‍ ഭാര്യാമാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. 70 കാരിയായ സൈത്തുൻ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ഉസ്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉസ്മാന്റെ ഭാര്യ ഹസീനയുടെ മാതാവാണ് കൊല്ലപ്പെട്ട സൈത്തുൻ ബീവി. ഉസ്മാൻ ഹസീനയെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചതായിരുന്നു ഇവർ. ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ മരുമകൻ ഉസ്മാൻ (60) പോലീസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടോടുകൂടിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305