01 July, 2026 04:16:44 PM
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടയാൻ എത്തിയ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്. ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരിക്ക്.
തടവുകാർ തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടർന്ന് ജലാലുദീൻ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കാപ്പ കേസ് പ്രതികൾ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു, ആക്രമണം നടത്തി. 11 പേർക്ക് പരുക്കേറ്റു. ആരുടേയും പരിക്ക് സരമുള്ളതല്ല.





