20 June, 2026 08:15:53 PM
കവി പത്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: കവിയും നിരൂപകനുമായ പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിലായിരുന്നു അന്ത്യം.സംസ്കാരം ജൂൺ 21(ഞായർ) വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ : വിജയലക്ഷ്മി,മക്കൾ - ഡോ.വൃന്ദ ജയകുമാർ(റിട്ട:പ്രൊഫസർ, ഡി.ബി കോളേജ് ,ശാസ്താംകോട്ട), വിജു നാരായൺ(ഡെപ്യൂട്ടി ഡയറക്ടർ,ലോക്സഭ സെക്രട്ടേറിയറ്റ്),വിവേക് നാരായൺ (മാനേജിങ്ങ് എഡിറ്റർ,നെറ്റ് വർക്ക് 18) 2022 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരളസാഹിത്യ അക്കാദമി,ഓടക്കുഴൽ,കേരള പാണിനി,വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.




