14 July, 2026 12:22:01 PM
പരിസ്ഥിതി പ്രവർത്തകൻ സലാം നടുക്കണ്ടി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സലാം നടുക്കണ്ടി അന്തരിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എന്‍ എം കാരശ്ശേരിയുടെ സഹോദരനാണ്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വിദ്യാഭ്യാസ-സാമൂഹിക-പരിസ്ഥിതി മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മികച്ച അധ്യാപകനുള്ള 'ഗുരുശ്രേഷ്ഠ അധ്യാപക അവാര്‍ഡ്' ജേതാവാണ് സലാം നടുക്കണ്ടി.




