06 July, 2026 09:19:16 PM


സാഹിത്യകാരൻ ടി ജി വിജയകുമാർ അന്തരിച്ചു



ഏറ്റുമാനൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ  ഏറ്റുമാനൂർ - പുന്നത്തുറ വെസ്റ്റ് - പരയ്ക്കാട്ട് ശ്രീകൈലാസം ഗാർഡൻസിൽ ടി ജി വിജയകുമാർ ( ബാബുജി - 66) അന്തരിച്ചു. തെക്കേക്കുറ്റ് ഗോപിനാഥൻ നായർ പിതാവും കോതനെല്ലൂർ പരയ്ക്കാട്ട് ടി ജി ചെല്ലമ്മ മാതാവുമാണ്. ടി ജി ചികിത്സയിലായിരുന്നു. ടി ജി - യുടെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് " മഴ പെയ്തു തോരുമ്പോൾ. ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. 2014 - ലെ മികച്ച ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ടി ജി ക്ക് ലഭിച്ചു. പ്രശസ്ത സാംസ്കാരിക നായകൻ ഡോ. സുകുമാർ അഴീക്കോട് അവതാരിക എഴുതിയ അവസാനത്തെ പുസ്തകം കൂടിയാണ് ഇത്.

തത്ത്വമസി സാംസ്കാരിക സമിതി​ ഡോ.സുകുമാർ അഴീക്കോടിന്റെ ആദർശങ്ങളിലും, ദർശനങ്ങളിലും വിശ്വസിക്കുന്ന എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ - തത്ത്വമസി -  എന്ന ഓൺലൈൻ ഗ്രൂപ്പിന്റെയും , സാംസ്കാരിക അക്കാദമിയുടെയും മുഖ്യ ഭാരവാഹിയാണ് ടി ജി. എല്ലാ വർഷവും സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാരങ്ങൾ' നൽകിവരുന്നുണ്ട്.​

പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ടി ജി  ബിസിനസ് രംഗത്ത് സജീവമായി, ജൈവകർഷകൻ കൂടിയാണ് അദ്ദേഹം. ഭാര്യ: സുജാത വിജയ് തിരുവല്ല പെരിങ്ങര കുടുംബാംഗമാണ്. മക്കൾ: അഡ്വ.അഖിൽ വിജയ് - ഹൈക്കോടതി, Dr. ഐശ്വര്യ വിജയ് - ആയുസ്സ് വെൽനെസ് ഹോസ്പിറ്റൽ കൊച്ചി. മരുമക്കൾ: അഡ്വ.ഐശ്വര്യ, ഹരി നാരായണൻ ബിസിനസ്. ഭൗതിക ശരീരം ചൊവ്വ വൈകിട്ട് 4 - മണിക്ക് വസതിയിൽ എത്തിക്കും. സംസ്കാരം ജൂലൈ - 8 ബുധൻ രാവിലെ 10 - 30 ന് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K