19 June, 2026 07:15:01 PM


എരുമേലിയില്‍ നിന്നും കാണാതായ ആളെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കോട്ടയം എരുമേലിയില്‍ നിന്ന് കാണാതായ ആളെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി സ്വദേശി കനകപ്പലം കുന്നത്ത് വീട്ടില്‍ സുമേഷ് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15നാണ് സുമേഷിനെ കാണാതായത്. കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണുന്നതിനായി  15ന് തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സുമേഷ് എരുമേലിയില്‍ നിന്നും പുറപ്പെട്ടത്. പിന്നീട് കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്ത് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരുന്നത്. ഉച്ചക്ക് ഒരുമണിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. ഈ സമയത്ത് കോട്ടയം ആയിരുന്നു ലൊക്കേഷന്‍. തുടര്‍ന്ന് എരുമേലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916