04 June, 2026 09:39:48 AM


ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു



പട്‌ന: ബിഹാര്‍ മുസാഫര്‍പൂരില്‍ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. ധ്രുതകര്‍മ്മ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

തീപിടിത്തത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പലരുടേയും പരിക്ക് ഗുരുതരമാണ്. ഇവരെ പ്രദേശത്തുള്ള മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതിനിടെ നിരവധി പേരെ കാണാനില്ലെന്ന പരാതിയുമായി അവരുടെ ബന്ധുക്കള്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. ആശുപത്രിക്കെതിരെയും ഗുരുതര ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ബുധനാഴ്ച ഡല്‍ഹി മാളവ്യയില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932