17 August, 2026 04:18:44 PM


ഡല്‍ഹിയില്‍ ഇ-ഓട്ടോ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. 38കാരനായ മുഹമ്മദ് സാബിദ്, 17 കാരനായ സുഫൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ രഘുബീര്‍ നഗറിലായിരുന്നു അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ബാറ്ററി പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് സൂചന. വണ്ടി നിര്‍ത്തിയിട്ടിരുന്ന ഗോഡൗണിലേക്ക് തീപിടർന്നതായും വിവരമുണ്ട്. അഞ്ചരയോടെ തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ആന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304