26 September, 2026 06:13:02 PM


തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കാറിന് നേരെ കല്ലേറും മുട്ടയേറും



കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ഘോഷ് സഞ്ചരിച്ച കാറിന് നേരെ കല്ലും മുട്ടയും എറിഞ്ഞ് ആക്രമണം. ശനിയാഴ്ച ഹൂഗ്ലിയിലെ ശ്രീറാപുരില്‍ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുന്നതിനിടെ ഉത്തര്‍പാറ മേഖലയില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരു സംഘം 'ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിച്ച് വാഹനം വളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാഹനത്തിന് നേരെ മുട്ടയും കല്ലും എറിഞ്ഞത്. ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931