27 August, 2026 07:28:42 PM


നാഗാലാൻഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; സർക്കാർ കെട്ടിടം നിലംപൊത്തി



കൊഹിമ: നാഗാലാൻഡിലെ തുവൻസാങിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസ് കെട്ടിടം തകർന്നുവീണു. പോസ്റ്റ് ഓഫീസ് വാർഡിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടമാണ് വ്യാഴാഴ്ച രാവിലെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നത്. കെട്ടിടം നേരത്തെ തന്നെ അപകടകരമാണെന്ന് കണ്ടെത്തി ഒഴിപ്പിച്ചിരുന്നതിനാൽ ആളപായമുണ്ടായില്ല. 

കെട്ടിടം നേരത്തെ തന്നെ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. തുടർച്ചയായ മഴയെ തുടർന്ന് കെട്ടിടത്തിന് ഗുരുതരമായ തകരാറുകൾ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 23ന് അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. തുടർന്ന് ജൂലൈ 24 മുതൽ ഡിടിഒ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഡ്രൈവിങ് ലൈസൻസ് വിതരണം, വാഹന രജിസ്ട്രേഷൻ, നികുതി പിരിവ്, പെർമിറ്റ് ഉൾപ്പെടെയുള്ള മോട്ടോർ വാഹന സേവനങ്ങളും നിർത്തിവച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919