09 September, 2026 02:25:58 PM


ഡൽഹിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്



ഡൽഹി: ഡൽഹിയിലെ ഓഖ്‌ലയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെ കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് ഫയർ എഞ്ചിനുകളും മൾട്ടി-കാഷ്വാലിറ്റി റെസ്‌പോൺസ് വാഹനവും സംഭവസ്ഥലത്തേക്ക് അയച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് അധികൃതർ അറിയിച്ചത്. പരിക്കേറ്റ നാല് പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ വ്യക്തിവിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304