24 August, 2026 09:13:43 AM


വിദ്യാർഥിനികൾക്കൊപ്പം അണക്കെട്ടിൽ കുളിക്കാനിറങ്ങി; സ്‌കൂൾ പ്രിൻസിപ്പലിന് സസ്‌പെൻഷൻ



ജയ്പുർ: വിദ്യാർത്ഥിനികൾക്കൊപ്പം അണക്കെട്ടിൽ കുളിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. രാജസ്ഥാനിലെ ‍അൽവാറിലാണ് സംഭവം. സർക്കാർ സ്കൂളിലെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിനികൾക്കൊപ്പം അണക്കെട്ടിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

താനാഗാസിയിലെ റൗബാവി പദക് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാൽചന്ദ് മീണയെയാണ് സസ്‌പെൻഡ് ചെയ്തത്. മീണയും സ്കൂളിലെ വിദ്യാർഥിനികളോടൊപ്പമുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പ്രാഥമിക ലംഘനമാണ് പ്രിൻസിപ്പലിന്റെ നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. സംഭവത്തിൽ രാജസ്ഥാൻ സിവിൽ സർവീസസ് പ്രകാരം വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സസ്‌പെൻഷൻ കാലയളവിൽ മീണയുടെ ഹെഡ്ക്വാർട്ടേഴ്‌സ് ബിക്കാനീറിലെ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K