18 March, 2026 04:51:44 PM


തോൽക്കുന്ന സീറ്റെടുത്ത് മത്സരിച്ച് ജയിക്കാൻ നേതൃത്വം ആവശ്യപ്പെട്ടു- എം.കെ. രാഘവൻ



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എംകെ രാഘവൻ എംപി. തോൽക്കുന്ന സീറ്റിൽ മത്സരിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടു. ഭരണത്തിൽ തിരിച്ചുവരണമെങ്കിൽ ജയസാധ്യത പ്രധാന ഘടകമാണ്. കെ സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്ന് എംകെ രാഘവൻ പറഞ്ഞു. 

കോഴിക്കോട് നിലവിൽ കോൺഗ്രസിന് എംഎൽഎ ഇല്ല. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് എന്റെ പ്രാഥമിക ലക്ഷ്യം. സ്‌ക്രീനിങ് കമ്മിറ്റിയിലോ നേതൃത്വത്തിനോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ കത്ത് നല്‍കിയിട്ടില്ല. എന്നാല്‍, യു.ഡി.എഫിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും, അതിനാല്‍ തോല്‍ക്കുന്ന സീറ്റുകള്‍ ഏറ്റെടുത്ത് ജയിപ്പിക്കണമെന്നും നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്,' രാഘവന്‍ പറഞ്ഞു.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടില്ല. സര്‍ക്കാരുണ്ടാക്കാന്‍ സീറ്റുകളുടെ എണ്ണം കൂട്ടണം. മൂന്ന് വര്‍ഷം താന്‍ കംഫര്‍ട്ടാണ്. ഒരിക്കലും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ജയസാധ്യതയുള്ളവര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് എംകെ രാഘവന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വരണം. ജയസാധ്യത പരിഗണിക്കണം. മറ്റ് കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദേഹം പറഞ്ഞു. തന്നെ ബന്ധപ്പെടുത്തിയുള്ള വാർത്തകൾ‌ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

‌കോൺഗ്രസിൽ എല്ലാ കാലത്തും തർക്കം ഉണ്ടാകാറുണ്ടെന്ന് എംകെ രാഘവൻ പറഞ്ഞു. സുധാകരൻ ആയാലും താനായാലും കോൺഗ്രസ് ഹൈക്കമാൻ്റ് എന്തുപറയുന്നു അതാണ് അവസാനവാക്ക്. കോൺഗ്രസ് ഹൈക്കമാൻഡ് എല്ലാകാര്യത്തിലും യുക്തിപരമായി തീരുമാനമെടുക്കും. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും എംപിമാർ അത് അംഗീകരിക്കണമെന്ന് എം കെ രാഘവൻ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K