08 July, 2026 08:10:06 PM


ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്



പാലാരിവട്ടം: ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. അൻസിബയ്ക്ക് പാലാരിവട്ടം പൊലീസ് മറുപടി നൽകി. ലക്ഷ്മി പ്രിയയുടെ അഭിമുഖം പരിശോധിച്ചെന്ന് പൊലീസ് അറിയിച്ചു. കേസെടുക്കാവുന്ന കുറ്റങ്ങൾ ഇല്ല. അൻസിബയ്ക്ക് കോടതിയെ സമീപിക്കാമെന്നും പൊലീസിന്റെ മറുപടിയിൽ വ്യക്തമാക്കി.

തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയൊ നിർമ്മിച്ച് പ്രചരിപ്പിച്ചു എന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് ശ്വേത തിരുവനന്തപുരത്തെ പിആർ ഏജൻസിയുമായി കരാറുണ്ടാക്കി എന്നും അൻസിബയുടെ പരാതിയിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമർശങ്ങൾ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് അൻസിബ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918