13 September, 2025 09:42:44 AM


വൈക്കത്ത് വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ



വൈക്കം: വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഉദയനാപുരം ചെട്ടിമംഗലം ഭാഗം,ഇറത്തറ ഹൗസ്,കുട്ടി മകൻ അജി ആണ് വൈക്കം പോലീസിന്റെ പിടിയിലായത്. പ്രതിയെ പരാതിക്കാരി വീട്ടിൽ നിന്നും ഇറക്കി വിട്ടതിലുളള വിരോധം നിമിത്തം  10.09.2025 തീയതി ഉച്ചക്ക് 01.30 മണിയോടെ ആവലാതിക്കാരി കുടുംബമായി താമസ്സിക്കുന്ന പാക്കു കണ്ടത്തിൽ വീടിന്റെ മുറ്റത്ത് അതിക്രമിച്ച് കയറി അസഭ്യം പറയുകയും, കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും, ബലപ്രയോഗം നടത്തുകയും ചെയ്ത സംഭവത്തിൽ കേസടുത്ത് അന്വേഷണം നടത്തിയ   വൈക്കം പോലീസ്  അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K