19 August, 2025 03:20:54 PM


കാപ്പാ ലംഘനം; വെച്ചൂർ സ്വദേശി അറസ്റ്റിൽ



വൈക്കം: കാപ്പാ  ലംഘനം പ്രതി അറസ്റ്റിൽ. 2007 ലെ കേരളാ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ ന്റെ ഉത്തരവ് പ്രകാരം 31-05-2025 മുതൽ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപെട്ട സ്ഥലങ്ങളിൽ പ്രവേശിക്കരുതെന്ന് ഉത്തരവ് നിലവിലിരിക്കെ വെച്ചൂർ സ്വദേശി അഖിൽ പ്രസാദ് (33)എന്നയാളെ  ഇതിനു വിപരീതമായി 18-08-2025 തീയതി വൈകിട്ട് 05.45 മണിയോടെ വൈക്കം ടി വി പുരം ജംഗ്ഷന് സമീപം വെച്ച് കാണപ്പെട്ട് വൈക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K