07 August, 2025 09:05:26 AM
അതിരമ്പുഴയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

അതിരമ്പുഴ : അതിരമ്പുഴ എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ലഹരി വിരുദ്ധ സേനയും ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ആണ് പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ തന്നെ വില്പന നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.