21 May, 2026 01:38:39 PM


സ്വാന്തന സ്പർശവുമായി സേവാഭാരതി ഏറ്റുമാനൂർ



ഏറ്റുമാനൂർ: ഏറ്റുമാനൂർ സേവാഭാരതിയും, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സൗജന്യ  ചികിത്സയുമായി ഏറ്റുമാനൂർ രാമകൃഷ്ണ ബിൽഡിങ്ങിൽ ആണ് റിഹാബിലിറ്റേഷൻ തെറാപ്പി സെന്റർ  പ്രവർത്തനം നടക്കുന്നത്. തിങ്കൾ മുതൽ ശനി വരെ  ഫിസിയോതെറാപ്പി, വ്യാഴം, വെള്ളി,ശനി ദിവസങ്ങളിൽ സ്പീച്ച് തെറാപ്പി ആൻഡ് ഒക്കുപ്പേഷനൽ തെറാപ്പി, തിങ്കൾ, ചൊവ്വ,ബുധൻ  ദിവസങ്ങളിൽ കൗൺസിലിംഗ് സെന്റർ ആൻഡ് സൈക്കോളജിസ്റ്റ് സേവനങ്ങളാണ്  സൗജന്യമായി ലഭിക്കുന്നത്. സ്ട്രോക്ക് മൂലം കിടപ്പിലായ യുവാക്കൾ, അപകടങ്ങളാൽ ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ, ദിവ്യാംഗർ, തുടങ്ങി ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാർക്ക് സൗജന്യ ചികിത്സ നൽകി അവരെ പുതുജീവിതത്തിൽ വീണ്ടും കരുത്തോടെ മുന്നോട്ടുപോകുവാൻ സഹായിക്കുകയാണ്  ലക്ഷ്യം.

ഏറ്റുമാനൂരിലും, സമീപ പഞ്ചായത്തുകളിലെ രോഗികൾക്കും ഈ സേവനം ലഭ്യമാണ്.മാനവസേവ മാധവസേവ എന്ന സന്ദേശം നൽകിക്കൊണ്ട് ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ കിടപ്പ് രോഗികളെ വീട്ടിൽ ചെന്ന് സൗജന്യമായി  സേവാഭാരതിയുടെ നേതൃത്വത്തിൽ  പാലിയേറ്റീവ്  പരിചരണം നടത്തി വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മരുന്നുകൾ, ഓക്സിജൻ കോൺസെൻട്രേറ്റർ, മെഡിക്കൽ ബെഡ്ഡുകൾ, വീൽ ചെയറുകൾ തുടങ്ങിയവ  സൗജന്യമായി ഉപയോഗിക്കുന്നതിന് നൽകിക്കൊണ്ടിരിക്കുന്നു. ഡോക്ടർമാരും നേഴ്സുമാരും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന ഒരു സംഘം ആണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

സ്ത്രീകൾക്ക് സ്വയംതൊഴിൽ എന്ന രീതിയിൽ തയ്യൽ പരിശീലന കേന്ദ്രം, അതുപോലെ  വിവിധ ആശുപത്രികളെ പങ്കെടുപ്പിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പുകളും  ഡോക്ടർമാരുടെ സൗജന്യ വൈദ്യ പരിശോധനയും ഇവിടെ ലഭിക്കും.ആഴ്ചയിൽ 3 ദിവസം യോഗ പരിശീലനവും ഉണ്ട്. തിങ്കൾ ബുധൻ വെള്ളി വൈകുന്നേരം 6 മുതൽ 7 വരെ പൈതൃക് യോഗ സെന്റർ തിരുവല്ലയുമായി ചേർന്നാണ് യോഗ പരിശീലനം.സേവാഭാരതി ഏറ്റുമാനൂരും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള കുറിച്ചി നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി റിസർച്ച് ഹോസ്പിറ്റലും സംയുക്തമായി എല്ലാ മാസവും ആദ്യ ശനിയാഴ്ച രാവിലെ 9.30 മുതൽ 1 വരെ രാമകൃഷ്ണാ ബിൽഡിങ്ങിൽ വച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട്.എല്ലാ അസുഖങ്ങൾക്കുള്ള പരിശോധനയും മരുന്നുകളും സൗജന്യമായി ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് 9495631371



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928