31 May, 2026 12:06:50 PM
അടിച്ചിറയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് അപകടം; ആർപ്പൂക്കര സ്വദേശി മരിച്ചു

ഏറ്റുമാനൂർ : എം.സി റോഡിൽ കോട്ടയം അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ആന്റണി സേവ്യർ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ ഏറ്റുമാനൂർ അടിച്ചിറയിലായിരുന്നു സംഭവം. ഇരുവശത്തു നിന്നും എത്തിയ കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ആന്റണി സേവ്യറിന്റെ മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.





