01 June, 2026 06:37:17 PM


'പിഞ്ചോമനകള്‍ പഠിച്ചുവളരട്ടെ'; പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ 'പിഞ്ചോമനകള്‍ പഠിച്ചുവളരട്ടെ' എന്ന വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഏറ്റുമാനൂര്‍ ഗവ ടി.ടി.ഐയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ടോമി കുരുവിള പുളിമാന്‍തുണ്ടം പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണിനും ലഹരിക്കും മറ്റും അടിമകളാകുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ രക്ഷിതാക്കളോടൊപ്പം അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.



സ്കൂള്‍ പ്രവേശനോത്സത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പ്രീതി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൌണ്‍സിലര്‍മാരായ രശ്മി ശ്യാം, ബിബിന്‍ സി സണ്ണി, റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി.സുനില്‍കുമാര്‍, സെക്രട്ടറി ജി.വിനോദ്കുമാര്‍, പിടിഎ പ്രസിഡന്‍റ് അജിത ആനന്ദ്, ജൂബിമോള്‍ ടി.എം., സജിമോന്‍ കെ.കെ., സി.കെ.രാജേന്ദ്രന്‍ ചെട്ടിയാര്‍, നിഷ എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.



സൈബര്‍ കുറ്റക‍ൃത്യങ്ങള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് ബോധവത്ക്കരണത്തിന്‍റെ ഭാഗമായി അസോസിയേഷന്‍ അംഗങ്ങളും സ്കൂള്‍ അധ്യാപകരും അനധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് സൈബര്‍ സുരക്ഷാപ്രതിജ്ഞ എടുത്തു. അസോസിയേഷന്‍ രക്ഷാധികാരി ദിനേശ് ആര്‍ ഷേണായ്, ഭാരവാഹികളായ ഇ.പി.സലിം, എ.വി.പ്രദീപ്കുമാര്‍, എം.എസ്. അപ്പുകുട്ടന്‍ നായര്‍, ഹരികുമാര്‍ ജി നായര്‍, കെ.പി.രവികുമാര്‍, കൃഷ്ണന്‍കുട്ടി കുറുപ്പ്, അമ്മിണി സുശീലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K