24 May, 2026 11:52:54 AM
'എന്‍റെ വീട്, എന്‍റെ ശുചിത്വം' പദ്ധതിയ്ക്ക് തുടക്കം കുറിച്ച് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍

ഏറ്റുമാനൂര്‍: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാന്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പോലുള്ള സംഘടനകളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഏറ്റുമാനൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പകുമാരി വിജയകുമാര്‍. ഈ മേഖലയില്‍ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അവര്‍ ചൂണ്ടികാട്ടി. മഴക്കാലപൂര്‍വശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ നടപ്പിലാക്കുന്ന 'എന്‍റെ വീട്, എന്‍റെ ശുചിത്വം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പുഷ്പകുമാരി.

പൊതു ഇടങ്ങളുടെ ശുചീകരണജോലികള്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്നതിനൊപ്പം തന്നെ അംഗങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് അസോസിയേഷന്‍ നടപ്പിലാക്കുന്ന പദ്ധതി മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു. മെയ് 31 വരെയുള്ള ഒരാഴ്ചക്കാലമാണ് ഈ പദ്ധതി പ്രകാരം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഏറ്റവും നന്നായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബങ്ങല്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കുന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ബി.സുനില്‍കുമാര്‍ പറഞ്ഞു. വാര്‍ഡ് കൌണ്‍സിലര്‍ താരാ സുരേഷ് മുഖ്യാതിഥിയായിരുന്നു. ശുചീകരണത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഹരികുമാര്‍ ജി. നായര്‍ നിര്‍വഹിച്ചു.
മാലിന്യസംസ്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അസോസിയേഷന്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് ആമുഖപ്രസംഗം നടത്തിയ സെക്രട്ടറി ജി.വിനോദ് കുമാര്‍ പറഞ്ഞു. ഐഡി കാര്‍ഡുകളുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്‍റ് ഇ.പി.സലിമിന് നല്‍കികൊണ്ട് രക്ഷാധികാരി ദിനേശ് ആര്‍ ഷേണായി നിര്‍വഹിച്ചു.

ട്രഷറര്‍ എന്‍.വിജയകുമാര്‍, ജോയിന്‍റ് സെക്രട്ടറിമാരായ എം.എസ്.അപ്പുകുട്ടന്‍ നായര്‍, ടി.ജി.രാമചന്ദ്രന്‍ നായര്‍, ഭാരവാഹികളായ കൃഷ്ണന്‍കുട്ടി കുറുപ്പ്, രാഹുല്‍ നടുവീട്, സ്ത്രീശക്തി കോ-ഓര്‍ഡിനേറ്റര്‍ അമ്മിണി സുശീലന്‍ നായര്‍, ശ്രീകല രാജു, ജേക്കബ് കൂപ്ലി, ബി.അരുണ്‍കുമാര്‍, ബിനീഷ് ജി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





