21 July, 2025 06:43:44 PM


പാലായിൽ നിയന്ത്രണം വിട്ട മിനിലോറി നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു കയറി



പാലാ: പാലാ പൊൻകുന്നം റോഡിൽ 12-ാം  മൈലിൽ നിർത്തിയിട്ടിരുന്ന കാറിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ചുകയറി അപകടം. ഇന്ന് മൂന്നു മണിയോടെയായിരുന്നു അപകടം. മിനിലോറിയിടിച്ച് കാർ മുന്നോട്ടു നീങ്ങി സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. കാറിൻ്റെ മുൻഭാഗവും പിൻഭാഗവും അപകടത്തിൽ തകർന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാറിലുണ്ടായിരുന്ന സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മിനിലോറി റോഡിൽ മറിഞ്ഞെങ്കിലും ഡ്രൈവർ നിസ്സാര പരിക്കുകളൊടെ രക്ഷപ്പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ  അറവുശാലയിൽ നിന്നും  മൃഗങ്ങളുടെ  തോലും കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K