15 January, 2026 08:44:07 PM


സ്‌നേഹദീപം 57-ാം വീടിന്‍റെ താക്കോല്‍ സമര്‍പ്പണം നടത്തി



കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 57-ാം സ്‌നേഹ വീടിന്റെ താക്കോല്‍ സമര്‍പ്പണം കിടങ്ങൂരില്‍ നടന്നു. കിടങ്ങൂര്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള 16-ാം സ്‌നേഹ വീടാണിത്. താക്കോല്‍ സമര്‍പ്പണം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ജി പാലയ്ക്കലോടി നിര്‍വഹിച്ചു. യോഗത്തില്‍ സ്‌നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ മലയാളിയായ സൈമണ്‍ കോട്ടൂര്‍ കിടങ്ങൂരാണ് 57-ാം സ്‌നേഹ വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് സ്‌നേഹദീപത്തിന് നല്‍കിയത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലിസി എബ്രഹാം, പി.ജി. സുരേഷ്, ജോബി ചിറത്തറ, ജോണ്‍ ചാലാമഠം എന്നിവര്‍ പ്രസംഗിച്ചു.  സ്‌നേഹദീപം പദ്ധതി പ്രകാരമുള്ള 57-ാം സ്‌നേഹ വീടിന്റെ താക്കോല്‍ സമര്‍പ്പണം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ജി പാലയ്ക്കലോടി നിര്‍വ്വഹിക്കുന്നു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സമീപം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948