17 July, 2025 09:32:55 AM


സ്‌കോൾ-കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനം നീട്ടി



കോട്ടയം: സ്‌കോൾ - കേരള വഴി തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പ്രവേശനതീയതി നീട്ടി. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 23 വരെയും പ്രവേശനം നേടാം. എട്ട്, ഒൻപത്,10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാഫീസ് അടച്ചിട്ടില്ലാത്തതും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർഥികൾക്കും പതിനൊന്നാം ബാച്ചിൽ പുനഃപ്രവേശനം നേടാം. ഫീസ് 500 രൂപ. ഫീസ് അടച്ചതിനു ശേഷം www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2300443, 9496094157.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921