12 July, 2025 07:52:39 PM
വെട്ടിമുകൾ കോട്ടവാതുക്കൽ കെ.എം. ചാക്കോ അന്തരിച്ചു

ഏറ്റുമാനൂർ : വെട്ടിമുകൾ കോട്ടവാതുക്കൽ (കുഴിയിൽ) കെ.എം. ചാക്കോ (94) അന്തരിച്ചു. സംസ്കാരം നാളെ (13/7/25) 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പുല്ലാട്ട് പള്ളിപ്പുറം കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: വത്സമ്മ, പരേതനായ ജോയി കോട്ടവാതുക്കൽ, ആനിയമ്മ, എത്സമ്മ, റോബി, ബോബി, തോമസ്, മരുമക്കൾ: എം.എസ്. പാർത്ഥിപൻ, സുനിമോൾ ആനപ്പാറ (പാലാ), ജോസ് പള്ളിക്കുന്നേൽ, രാജു കോണിക്കൽ (ഏറ്റുമാനൂർ), ബിന്ദു മണിയാങ്കേരിൽ, സീന പാറേക്കാട്ടിൽ ചെറ്റയിൽ, നിജ ചെരുപ്പേരിൽ.