18 July, 2025 11:39:28 PM
ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ. കെ.ആർ.എ അയ്യർ അന്തരിച്ചു

ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഏറ്റുമാനൂർ പടിഞ്ഞാറേനട മഹാലക്ഷ്മിയിൽ പ്രൊഫ. കെ. ആർ അനന്തപത്മനാഭ അയ്യർ അന്തരിച്ചു. മാന്നാനം കെ ഇ കോളേജ് അധ്യാപകനും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭാരവാഹിയുമായിരുന്നു. സമിതിയുടെ ശാഖ പ്രസിഡണ്ട്, ജില്ലാ ട്രഷർ, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. ശനിയാഴ്ച (19/07/25) രാവിലെ 9 മണിയോടെ മൃതദേഹം ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 3 മണിക്ക്. ഭാര്യ: വള്ളിയമ്മാൾ, മക്കൾ: സരിത അയ്യർ (അധ്യാപിക, ഏറ്റുമാനൂരപ്പൻ കോളേജ്), സതീഷ്.