27 September, 2025 09:57:07 AM


ഇഎംഎസിന്‍റെ മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു



കൊച്ചി: ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. പുലർച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്ത്യം. സംസ്കാരം നാളെ ശാന്തികവാടത്തിൽ നടക്കും.ദീർഘകാലം രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ഡോക്ടറായിരുന്നു മാലതി ദാമോദരൻ. ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മൂത്തമകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്. ഹരീഷ് ദാമോദരൻ, സുമംഗല ദാമോദരൻ എന്നിവരാണ് മക്കൾ. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K