11 July, 2025 07:26:49 AM
ഓണേഴ്‌സ് ബിരുദം; രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂലൈ 14നു മുന്‍പ് പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കു മുന്‍പ് പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.