10 July, 2025 06:54:50 PM


കെ.എസ്.ബി.സി.ഡി.സി: വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു



കോട്ടയം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തിലും(ഒ.ബി.സി) മതന്യൂനപക്ഷത്തിലും ((കിസ്ത്യൻ,മുസ്ലിം) ഉൾപ്പെടുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കും ഈ വിഭാഗത്തിൽപ്പെടുന്ന  ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തികത ആവശ്യങ്ങൾക്കും അപേക്ഷ നൽകാം. അപേക്ഷകന്റെ പ്രായപരിധി വാർഷിക കുടുംബ വരുമാനം എന്നിവ നോക്കിയാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷാഫോറം കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ നിന്ന് ലഭിക്കും . രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ 30 രൂപ അടച്ച് അപേക്ഷാഫോറം വാങ്ങാവുന്നതാണ്. വിശദവിവരത്തിന് ഫോൺ: 04828-203330,293900.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929