06 July, 2025 07:03:04 PM
കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം

കുറുപ്പന്തറ: കോട്ടയം കുറുപ്പന്തറയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ കൈക്കാരന് ദാരുണാന്ത്യം. കുറുപ്പം പറമ്പില്‍ ജോസഫ് (ഔസേപ്പച്ചന്‍ - 58) ആണ് മരിച്ചത്. പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപണി ചെയ്യുന്നതിനിടെ താഴെ വീഴുകയായിരുന്നു. ജോസഫിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും താഴെ വീണ് പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും. ജോസഫിന്‌റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.