03 July, 2025 09:18:26 AM
ദേശീയപാതയിൽ നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യാത്രക്കാരൻ അത്ഭുകരമായി രക്ഷപ്പെട്ടു

തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി മനു, തൃശ്ശൂർ സ്വദേശി വിൽസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. പുരിങ്ങോരിൽ അടിപ്പാത നിർമ്മിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്.
തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കാർ. ചാറ്റൽ മഴയുണ്ടായിരുന്നു. മുമ്പിലുണ്ടായിരുന്ന വാഹനം പെട്ടന്ന് നിർത്തിയപ്പോൾ മനുവും കാർ നിർത്തി. ഈ സമയത്ത് കാർ റോഡിൽ സ്കിഡ് ആയി കുഴിയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായ രക്ഷപ്പെട്ടു. സെക്കനന്റ് കാർ ബിസിനസ് നടത്തുന്നയാളാണ് മനു. നാനോ കാർ വാങ്ങി തൃശൂരിലേക്ക് കൊണ്ടുപോകുന്നതിടെയാണ് അപകടമുണ്ടായത്.