30 December, 2025 10:46:29 AM
കല്ലമ്പലത്ത് നിന്ന് വിദ്യാർഥികൾ ആംബുലൻസ് കടത്തിക്കൊണ്ട് പോയി

തിരുവനന്തപുരം: കല്ലമ്പലത്ത് മുസ്ലിം ജമാഅത്തിന്റെ ആംബുലൻസ് വിദ്യാർത്ഥികൾ മോഷ്ടിച്ചു കടന്നുകളഞ്ഞു. കുടവൂർ മുസ്ലിം ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷണം പോയത്. സംഭവത്തിന് പിന്നിൽ വിദ്യാർത്ഥികളാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി കല്ലമ്പലം പൊലീസ് അറിയിച്ചു. കുട്ടികൾ വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.








