03 January, 2026 01:09:05 PM


82 കാരനായ മുല്ലപ്പള്ളി ഇനി വിശ്രമ ജീവിതം നയിക്കട്ടെ; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സ്വന്തം നാട്ടിൽ പോസ്റ്ററുകൾ



കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്റർ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ സ്വന്തം നാട്ടില്‍ നിന്നുതന്നെ ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരകൊതി മാറിയില്ലയെന്ന് വിമർശനം. രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ 82കാരനായ മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെയെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K