07 January, 2026 07:59:50 PM


​മുഖ്യമന്ത്രിയുടെ '​കണക്ട് ടു വർക്ക്' സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു



കോട്ടയം: മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത്,പ്ലസ് ടു, ഐ.ടി.ഐ,ഡിപ്ലോമ, ഡിഗ്രിയ്ക്ക് ശേഷം യു.പി.എസ്.സി, പി.എസ്.സി, എസ്.എസ്.ബി, ആർ.ആർ.ബി തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖലാ സ്ഥാപനങ്ങളോ, സർവ്വകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനം നേടുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ 18 നും 30 നുമിടയിലുള്ളവരായിരിക്കണം. പ്രതിമാസം 1000 രൂപയാണ് സ്‌കോളർഷിപ്പ്. താത്പര്യമുള്ളവർ https://www.eemployment.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷ നൽകണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950