02 July, 2025 02:07:31 PM


കോട്ടയം തിടനാട് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി



തിടനാട് : കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മൃത​ദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. പാലക്കാടുനിന്നെത്തി കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നി​ഗമനം. ഇയാൾ റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാകാമെന്നാണ് സംശയം. വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K