01 July, 2025 10:19:21 PM
പാലായിൽ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

പാലാ : ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ. പുലിയന്നൂർ സ്വദേശി അലൻ ഗോപാലൻ, മീനച്ചിൽ സ്വദേശി രാഹുൽ ആർ, എന്നിവരാണ് അറസ്റ്റിൽ ആയത്. 30.06.2025 തീയതി പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിൽ സിപിഒ അനൂപ് സി ജി യും,ഡൻസാഫ് ടീമും ഒന്നിച്ചു സ്റ്റേഷൻ പരിധിയിൽ പെട്രോളിംഗ് നടത്തി വരവെ രാത്രി 08.10 മണിയോടുകൂടി പാലാ ചിറ്റാർ കുരിശ് പളളി പേണ്ടാനം വയൽ റോഡിൽ ചിറ്റാർ പളളിയ്ക്ക് മുൻവശം ഭാഗത്ത് വച്ച് മുൻവശം നമ്പർ പ്ലെയിറ്റ് ഇല്ലാത്ത കറുത്ത നിറത്തിലുള്ള പൾസർ മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത് വന്ന യുവാക്കളെ വാഹനം നിർത്തിച്ച് പരിശോധിച്ചതിൽ 370.00ഗ്രാം ഗഞ്ചവും കൂടാതെ നിയമാനുസരണമുള്ള ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെകരുതിയിരുന്ന ഷെഡ്യൂൾഡ് എച്ച് വിഭാഗത്തിൽപ്പെട്ട 142 (number) മെഫെന്റർമൈൻ ഉം പ്രതികളിൽനിന്നും പിടിച്ചെടുക്കുകയും ഈ ഈ സംഭവത്തിൽ പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ 142 (number) മെഫെന്റർമൈൻ സൂക്ഷിച്ച കര്യത്തിന് കോട്ടയം ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർക്ക് റിപ്പോർട്ട് നല്കിയിട്ടുള്ളതുമാണ്.