01 July, 2025 10:10:43 PM
ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

വൈക്കം: ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ ബാറ്ററികൾ മോഷണം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ഷമി എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 22-06-2025 പകൽ 2.30 നും 22-06-2025 രാവിലെ 8:35നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. വൈക്കം കാട്ടിക്കുന്ന് ഭാഗത്തുള്ള ബിഎസ്എന്‍എല്‍ മൊബൈൽ ടവറിന്റെ ബിറ്റിഎസ് റൂമിൽ ഇരുന്ന മൂന്നര ലക്ഷം രൂപ വില വരുന്ന 24 പ്രവർത്തനക്ഷമമായ ബാറ്ററികളും 29 സ്ക്രാപ്പ് ബാറ്ററികളും ആണ് മോഷണം പോയത്. ബാറ്ററികളുടെ മെയിന്റനൻസ് നടത്തിവന്നിരുന്നത് പ്രതി ഷമി ആയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വന്ന വൈക്കം പോലീസ് ഇന്നലെ വൈകിട്ട് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.