12 May, 2025 07:10:59 PM


എംഎസ്സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ എംഎസ്സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.  കെമിസ്ട്രി, ലൈഫ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, മാത്തമാറ്റിക്സ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ അന്‍പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരെയാണ് പരിഗണിക്കുന്നത്. 

പോളിമെര്‍ എന്‍ജിനീയറിംഗ്,  പോളിമെര്‍ ടെക്നോളജി, നാനോസയന്‍സ്, നാനോ ടെക്നോളജി, കെമിക്കല്‍ എന്‍ജിനീയറിംഗ്, കെമിക്കല്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍, ബയോ ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്,  മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിടെക്  യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

വ്യവസായ, ഗവേഷണ മേഖലകളിലെ സാധ്യതകള്‍ മുന്നില്‍ കണ്ടു തയ്യാറാക്കിയ പാഠ്യപദ്ധതി,  ഗവേഷണത്തിനുള്ള അവസരം, അക്കാദമിക്-വ്യവസായ മേഖലകളില്‍ വൈദഗ്ധ്യമുള്ള അധ്യാപകര്‍, ഇന്ത്യയിലോ വിദേശത്തോ ആറു മാസത്തെ ഇന്‍റേണ്‍ഷിപ്പ് എന്നിവ പ്രോഗ്രാമിന്‍റെ സവിശേഷതകളാണ്. 
cat.mgu.ac.in  വഴി മെയ് 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ 8075696733, 7012743793, 9995392693, 9446866088, 0481 2731669 എന്നി ഫോണ്‍ നമ്പരുകളില്‍ ലഭിക്കും. ഇമെയില്‍ spst@mgu.ac.in
(പി.ആര്‍.ഒ/39/1544/2025)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915