06 May, 2025 06:58:58 PM
ഫിറ്റ്നസ് ട്രെയിനർ പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാമ്പാടിയിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള എൻ.സി.വി. ഇ.ടി. സർട്ടിഫിക്കറ്റാണ് ലഭിക്കുക. അടിസ്ഥാന യോഗ്യത പ്ലസ് ടു. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/A3PU7xmAcgE9wWqz8. വിശദ വിശദവിവരങ്ങൾക്ക് ഫോൺ: 9495999731, 8330092230.